1959 · song 3
Kaattile Poovinu Kaamukan
Credits
- Singer
- Kumaresan Mydhili
- Lyricist
-
Abhayadev
- Composer
- PS Divakar SN Chaami (SN Ranganathan)
Lyrics
കാട്ടിലെ പൂവിനു കാമുകൻ വന്നേ
കാരിയം കേൾക്കാൻ എല്ലാരും വന്നേ
കണ്ണിൻ കോണിലൊരു കൊള്ളിമിന്നലും
തേനോലും ചുണ്ടിലൊരു മധുരഗാനവുമായ്
(കാട്ടിലെ... )
പൂഞ്ചോലപ്പെണ്ണവനിൽ കണ്ണെറിഞ്ഞേ
പുതുമലർ കാറ്റുവന്നു കഥ പറഞ്ഞേ
ആലോലം പാടിപ്പാടി അവിടെച്ചെന്നേ - നമ്മൾ
ആരോരുമറിയാതെ കട്ടോണ്ടു പോന്നേ
(കാട്ടിലെ... )
ഓടക്കുഴലൂതിയവൻ നൃത്തമാടും
ഓമലാളെ ഉറക്കുവാൻ പാട്ടു പാടും
ഓണനിലാവൊളി പോലെ പുഞ്ചിരിച്ചു - കൊച്ചു
കാട്ടുപൂവിൻ കരളിലവൻ അമൃതു പെയ്യും
(കാട്ടിലെ... )
Published by the catalogue editor. Rights remain with the original creators.