1984 · song 3

Hridayashaarike

From Aagraham

Credits

Singer
KJ Yesudas Sujatha Mohan
Lyricist
Poovachal Khader
Composer
AT Ummer

Lyrics

ഹൃദയശാരികേ ഉണരുക നീ അമൃതസ്വരങ്ങൾ അരുളുക നീ അഴകിൻ പടവിൽ മഴവിൽ നടയിൽ ഒന്നിനി എന്നെ നയിക്കുക നീ ഹൃദയശാരികേ ഉണരുക നീ അമൃതസ്വരങ്ങൾ അരുളുക നീ ഗമപ സഗമപ നിസഗമപ മഗാ സനിധപ ധനിസ ധനിസനി മധനി മധനിധ മമപ ഗഗമ സഗമപ കവിതകൾ വിളയും കാടുകളിൽ വനജ്യോത്സ്നകൾതൻ നാടുകളിൽ ആ..... കവിതകൾ വിളയും കാടുകളിൽ വനജ്യോത്സ്നകൾതൻ നാടുകളിൽ മുനികന്യകയുടെ ചിന്തകൾ പോലെ എന്നെയും കൊണ്ട് പറക്കുക നീ ഹൃദയശാരികേ ഉണരുക നീ അമൃതസ്വരങ്ങൾ അരുളുക നീ മണിമുത്തു വിതറി ഞാനൊരുക്കും മധുരക്കിനാവിൻ മണ്ഡപത്തിൽ ആ..... മണിമുത്തു വിതറി ഞാനൊരുക്കും മധുരക്കിനാവിൻ മണ്ഡപത്തിൽ എൻ നിമിഷങ്ങൾ... മണിമുത്തു വിതറി ഞാനൊരുക്കും മധുരക്കിനാവിൻ മണ്ഡപത്തിൽ എൻ നിമിഷങ്ങൾ രാഗിലമാക്കി ഇത്തിരി നേരം ഇരിക്കുക നീ ഹൃദയശാരികേ ഉണരുക നീ അമൃതസ്വരങ്ങൾ അരുളുക നീ അഴകിൻ പടവിൽ മഴവിൽ നടയിൽ ഒന്നിനി എന്നെ നയിക്കുക നീ ഹൃദയശാരികേ.....

Published by the catalogue editor. Rights remain with the original creators.