1983 · song 1
Raathriyil pookkunna
Credits
- Singer
-
S Janaki
- Lyricist
-
Bichu Thirumala
- Composer
- Jithin Shyam
Lyrics
ആ ആ
രാത്രിയിൽ പൂക്കുന്ന റോജാ
കണ്ണിൽ ലാത്തിരി പൂത്തിരി രാജാ
രാത്രിയിൽ പൂക്കുന്ന റോജ
രാത്രിയിൽ പൂക്കുന്ന റോജ
കണ്ണിൽ ലാത്തിരി പൂത്തിരി രാജാ
കണ്ണിൽ ലാത്തിരി പൂത്തിരി രാജാ
നെഞ്ചിൽ തുളുമ്പുന്ന മുന്തിരിക്കാസാ
നെഞ്ചിൽ തുളുമ്പുന്ന മുന്തിരിക്കാസാ
ചുണ്ടിൽ പൊൻചിരിതൻ പറുദീസാ
രാത്രിയിൽ പൂക്കുന്ന റോജാ
കണ്ണിൽ ലാത്തിരി പൂത്തിരി രാജാ
കണ്ണിൽ ലാത്തിരി പൂത്തിരി രാജാ
ഓരോ യാമവും നീങ്ങുന്ന നേരം
ഉള്ളിൽ ദാഹവും മോഹവുമായി (2)
വർണ്ണച്ചിറകടിച്ചന്നം തീർക്കുന്ന
കണ്ണമ്പാറ്റകളെ കിങ്ങിണിത്തുമ്പികളെ (2)
ഇങ്ങീ സ്വദേശത്തും അങ്ങ് വിദേശത്തും
ഇങ്ങീ സ്വദേശത്തും അങ്ങ് വിദേശത്തും
നിങ്ങൾക്ക് കിട്ടുകില്ലീ വിരുന്ന്
തൈതൈതൈ തൈതൈതൈ തൈതൈതൈ തൈതോം
തൈതൈതൈ തൈതൈതൈ തൈതൈതൈ തൈതോം
തൈതൈതൈ തൈതൈതൈ തൈതൈതൈ തൈതോം
താതൈ താതൈ തോം താതൈ താതൈ തോം
രാത്രിയിൽ പൂക്കുന്ന റോജാ
രാത്രിയിൽ പൂക്കുന്ന റോജാ
കണ്ണിൽ ലാത്തിരി പൂത്തിരി രാജാ
കണ്ണിൽ ലാത്തിരി പൂത്തിരി രാജാ
നാടും വേഷവും ഭാഷയും വേറെ
നേടും ആനന്ദം ഒന്നല്ലേ സാറേ (2)
ജാതകം നോക്കില്ല ജാതിയും നോക്കില്ല
പോരൂ കാമുകരേ ..
സ്വാഗതം നേരുന്നു ഞാൻ (2)
ആട്ടക്കിളി കൊട്ടും ഓട്ടന്തുള്ളൽ പാട്ടും
ആട്ടക്കിളി കൊട്ടും ഓട്ടന്തുള്ളൽ പാട്ടും
കേട്ട് വളർന്നു വിരിഞ്ഞവൾ ഞാൻ
തൈതൈതൈ തൈതൈതൈ തൈതൈതൈ തൈതോം
തൈതൈതൈ തൈതൈതൈ തൈതൈതൈ തൈതോം
തൈതൈതൈ തൈതൈതൈ തൈതൈതൈ തൈതോം
താതൈ താതൈ തോം താതൈ താതൈ തോം
രാത്രിയിൽ പൂക്കുന്ന റോജാ
രാത്രിയിൽ പൂക്കുന്ന റോജാ
കണ്ണിൽ ലാത്തിരി പൂത്തിരി രാജാ
കണ്ണിൽ ലാത്തിരി പൂത്തിരി രാജാ
Published by the catalogue editor. Rights remain with the original creators.