1983 · song 3
Maalaveppaan Vanniha
Credits
- Singer
-
Thoppil Anto
- Composer
- Vidyadharan Master
Lyrics
മാല വെപ്പാന്‍ വന്നിഹയെന്റെ
മാരഴകരെ ഭര്‍ത്താവേ
എന്തെല്ലാം മാലായോഗങ്ങള്‍
കൊണ്ടു വന്നെടോ
കന്നിപ്പെണ്ണേ നിന്നെ ഞാനേ
മാല വെക്കാന്‍ പോരുമ്പോള്‍
ഏഴു രണ്ട് പതിനാലു മാല ഞാന്‍
കൊണ്ടന്നീട്ടുണ്ട്
നിങ്ങള്‍ കൊണ്ടുവന്ന മാലകള്‍ പതിനാലും
എടുക്കണമെന്റെ ഭര്‍ത്താവേ
തരീട്ട കിണ്ടി തണ്ണിനീറ്റില്‍ മുക്കി നന കഴിച്ചാലും
ചെന്താമര പാല്‍ക്കടല്‍ മുങ്ങി
കുളി കഴിഞ്ഞു പൊന്‍മാല
കല്യാണപ്പന്തല്‍ നോക്കി പറന്നു വന്നു
ഏകമാല ദേവിയുടെ വളര്‍കഴുത്തില്‍ വീഴുമ്പോള്‍
യോഗമാല ഭര്‍ത്താവിന്റെ കഴുത്തിലും വീണു
ചെത്തിമാല ദേവിയുടെ തൃക്കഴുത്തില്‍ വീഴുമ്പോള്‍
തൃത്താവുമാല ഭര്‍ത്താവിന്റെ കഴുത്തിലും വീണു
അഞ്ജനമാല ദേവിയുടെ തൃക്കഴുത്തില്‍ വീഴുമ്പോള്‍
ചന്ദനമാല ഭര്‍ത്താവിന്റെ കഴുത്തിലും വീണു
മാലേയം പൂണ്ടു മനം തെളിഞ്ഞു ദേവീഭര്‍ത്താവ്
കല്യാണനിറപ്പന്തലില്‍ നില പാര്‍ക്കുന്നു
ഏകമാല ദേവിയുടെ വളര്‍കഴുത്തില്‍ വീഴുമ്പോള്‍
യോഗമാല ഭര്‍ത്താവിന്റെ കഴുത്തിലും വീണു
ചെത്തിമാല ദേവിയുടെ തൃക്കഴുത്തില്‍ വീഴുമ്പോള്‍
തൃത്താവുമാല ഭര്‍ത്താവിന്റെ കഴുത്തിലും വീണു
അഞ്ജനമാല ദേവിയുടെ തൃക്കഴുത്തില്‍ വീഴുമ്പോള്‍
ചന്ദനമാല ഭര്‍ത്താവിന്റെ കഴുത്തിലും വീണു
മാലേയം പൂണ്ടു മനം തെളിഞ്ഞു ദേവീഭര്‍ത്താവ്
കല്യാണനിറപ്പന്തലില്‍ നില പാര്‍ക്കുന്നു
Published by the catalogue editor. Rights remain with the original creators.