1959 · song 1

Aaraaru Varum Amma Pole

Credits

Singer
AP Komala
Lyricist
Vanakkutty
Composer
PS Divakar

Lyrics

ആരാരുവരുമമ്മ പോലെ സ്വന്തം‌ അരുമക്കിടാങ്ങള്‍ക്കു തുണയായി വേറേ (ആരാരു... ) കൊഞ്ചിക്കുവാനുമ്മ തരുവാന്‍ - മടി മഞ്ചത്തിലേറ്റിക്കളിപ്പിച്ചിരുത്താന്‍ തഞ്ചും നറും പുഞ്ചിരിയാല്‍ - അമൃതു മഞ്ചുന്നൊരമ്മിഞ്ഞയൻപിൽ കൊടുപ്പാന്‍ (ആരാരു... ) കരയുമ്പോളുടനോടിയെത്താന്‍ - എന്റെ കരളല്ലേ കരയല്ലേ എന്നങ്ങുരപ്പാന്‍ തെരുതെരെ വാരിയെടുക്കാന്‍ ചെളിപുരളും പൂമേനി ചേലില്‍ തുടക്കാന്‍ (ആരാരു... ) അമ്പിളി കണ്ടു കളിപ്പാന്‍ - എനി - ക്കന്‍പില്‍ തരു എന്നു ശാഠ്യം പിടിക്കെ കുഞ്ഞിക്കരം തന്നില്‍ നിറയെ നല്ല നെയ്യപ്പമേകി കരച്ചില്‍ കെടുത്താന്‍ (ആരാരു... ) തല്ലാന്‍ വടി കൊണ്ടു വരുമേ - ഒടുവി - ലെല്ലാം മറന്നമ്മ വന്നുമ്മയേകും ചൊല്ലാവതല്ലയിതുപോലെ - ഉലകി - ലില്ലാരുമേയമ്മ കണ്‍കണ്ട ദൈവം (ആരാരു... )

Published by the catalogue editor. Rights remain with the original creators.