1983 · song 2

Deepam Thilangi

From Vaashi

Credits

Singer
P Jayachandran Chorus
Lyricist
Mankombu Gopalakrishnan
Composer
Raveendran

Lyrics

ദീപം തിളങ്ങി വെണ്മേഘം പൂ ചൂടി ഗാനം തുടങ്ങി ഉന്മാദം തേൻ തേടി താരം ചിരിച്ചു ശൃംഗാരം കൈ മാറി താളം മുഴങ്ങി കൗമാരം ആറാടി ഈ ചിത്ര രംഗത്തിൽ മോദമൊരു താലവന നീലിമയിൽ പീലിമാല ചൂടുന്നു ജീവനിലെ മോഹമദ ദാഹമൊരു രോമഹർഷം തൂകുന്നു നാം രമ്യവർണ്ണ ഹംസങ്ങൾ സരസ്സിൽ നാം നിത്യ ദാഹപുഷ്പങ്ങൾ മനസ്സിൽ രാഗമായ് ധ്യാനമായ് ചേതനാ സംഗമം ഭൂമിയൊരു രാഗഭര ഭാവലയ വീണയായ് മാറുന്നു കാലമതിൽ കാമനതൻ മേളകളിൽ കാവ്യധാര പാകുന്നു നാം മുത്തുമണി പവിഴങ്ങൾ സദസ്സിൽ ആ നൃത്തകലാ സ്വപ്നങ്ങൾ അരങ്ങിൽ രാഗമായ് ധ്യാനമായ് ചേതനാ സംഗമം ദീപം തിളങ്ങി വെണ്മേഘം പൂ ചൂടി ഗാനം തുടങ്ങി ഉന്മാദം തേൻ തേടി താരം ചിരിച്ചു ശൃംഗാരം കൈ മാറി താളം മുഴങ്ങി കൗമാരം ആറാടി ഈ ചിത്ര രംഗത്തിൽ

Published by the catalogue editor. Rights remain with the original creators.