1983 · song 4

Thankatheril vaa

Credits

Singer
KJ Yesudas
Lyricist
Chunakkara Ramankutty
Composer
G Devarajan

Lyrics

തങ്കത്തേരിൽ വാ താമരപ്പെണ്ണേ വാ തൂമധു നുകരാനായ് ചിരി ചിരി ചിരിയായ് വാ (തങ്കത്തെരിൽ...)   തേൻ തേൻ തേൻ പോലെ വിഷാദമകലുന്നൊരുന്മാദ സുരനിമിഷമിതാ പൂ പൂ പൂ പോലെ വികാരശലഭങ്ങൾ വിരുന്നു വന്നൊരു നിമിഷം ചിരിച്ചു ചിരിച്ചു നീ മധുരരസികയായ് കുളിരും തന്നേ പോ (തങ്കത്തേരിൽ...)   താ താ താരുണ്യം രസം തുടിച്ചിളകും ശരം തൊടുത്തു വിടും നിമിഷമിത് രാ രാ രാഗം നീ ഹൃദന്തചഷകത്തിൽ മദം പകരുന്നൊരീ നിമിഷമിത് കൊതിച്ചു കൊതിച്ചു നീ തരിച്ചു തരിച്ചു നീ പുളകം തന്നേ പോ

Published by the catalogue editor. Rights remain with the original creators.