1983 · song 1

Arimullaykkum Chiri Vannu

From Thaavalam

Credits

Singer
S Janaki
Lyricist
Poovachal Khader
Composer
Johnson

Lyrics

അരിമുല്ലയ്‌ക്കും ചിരി വന്നു വനമല്ലിയ്‌ക്കും ചിരി വന്നു അവിടുന്നരികില്‍ വരുമെന്നറിഞ്ഞു ഓരോ ചെടിയും പൂ തന്നു ഓരോ ചെടിയും പൂ തന്നു ലലലലാലാ.. ലലലലാലലലാ.. . .  (അരിമുല്ല...) അമ്പലമണികള്‍ മുഴങ്ങുന്നു- എങ്ങും  ചന്ദനപരിമളമൊഴുകുന്നു (2) എന്റെയുടലും എന്റെ ഉയിരും ഇന്നീ കൈകളിലേകുന്നു - ഞാന്‍ ഇന്നീ കൈകളിലേകുന്നു.... ലലലലാലാ ലലലാലലലലാ. .  (അരിമുല്ല...) വാതിലില്‍ കാലുകളിടറുന്നു - എന്‍ നെഞ്ചിലെ പൈങ്കിളി പിടയുന്നു (2) എല്ലാ കുളിരും എല്ലാ മലരും ഇന്നീ മാറില്‍ ചാര്‍ത്തുന്നു - ഞാന്‍ ഇന്നീ മാറില്‍ ചാര്‍ത്തുന്നു... ലലലലാലാ ലലലലാലലലാ അരിമുല്ലയ്‌ക്കും ചിരി വന്നു വനമല്ലിയ്‌ക്കും ചിരി വന്നു അവിടുന്നരികില്‍ വരുമെന്നറിഞ്ഞു ഓരോ ചെടിയും പൂ തന്നു ഓരോ ചെടിയും പൂ തന്നു ലലലലാലാ.. ലലലലാലലലാ.. . .

Published by the catalogue editor. Rights remain with the original creators.