1983 · song 4
Thaalam Thettiya thaaraattu
Credits
- Singer
-
KJ Yesudas
- Lyricist
- RK Damodaran
- Composer
-
Raveendran
Lyrics
താളം തെറ്റിയ താരാട്ട്...
തലമുറകൾ നുകർന്നിടുന്നു...
തളിർത്തൊട്ടിലാട്ടിയ സീതാദേവിതൻ
താരാട്ടിന്നീണങ്ങൾ തേങ്ങുന്നു ഇന്നും
താളം തെറ്റിയ താരാട്ട്.....
ശാകുന്തളത്തിലെ പ്രേമദുഃഖം
മാലിനിനദിയായ് ഒഴുകിവന്നൂ (ശാകുന്തളം)
അവിരാമം അവളിന്നും തുളുമ്പുന്നിതാ
അംഗനമാരുടെ നയനങ്ങളിൽ (2)
താളം തെറ്റിയ താരാട്ട്.....
ആരണ്യഭൂവിൽ ശാപബീജം
അഹല്യാശിലയായ് തരിച്ചുനിന്നു (ആരണ്യ)
അബലകൾ എന്നെന്നും പിടയുന്നുവോ
അഭിശപ്‌ത നിമിഷത്തിൻ ഗർഭങ്ങളിൽ (2)
താളം തെറ്റിയ താരാട്ട്...
തലമുറകൾ നുകർന്നിടുന്നു...
തളിർത്തൊട്ടിലാട്ടിയ സീതാദേവിതൻ
താരാട്ടിന്നീണങ്ങൾ തേങ്ങുന്നു ഇന്നും
താളം തെറ്റിയ താരാട്ട്.....
Published by the catalogue editor. Rights remain with the original creators.