Chathurangam poster

1959 · song 7

Odakkuzhalum

Credits

Singer
ML Vasanthakumari
Lyricist
Vayalar
Composer
G Devarajan

Lyrics

ഓടക്കുഴലും കൊണ്ടോടിവരൂ നീ കോടക്കാർവർണ്ണാ - കണ്ണാ കോടക്കാർവർണ്ണാ (2) കിങ്ങിണിയരയിൽ ചാർത്തീടാനൊരു മഞ്ഞ മുണ്ടു തരാം (2) പീലികൾ തിരുകിയ മുത്തുക്കിരീടം കാണാറാകേണം - കണ്ണാ കാണാറാകേണം (2) കാനനമുരളീരാഗസുധാരസം കാതിൽ ചൊരിയേണം (2) പതിവായ് പദതളിരിതളിലൊഴുക്കാം പനിനീരാലൊരു യമുന (2) എന്നാത്മാവിൽ ഒരുക്കാം ഞാനൊരു വൃന്ദാവനപൂജാ കണ്ണാ വൃന്ദാവനപൂജാ (2) വളയും തളയും കിലുകിലെ കിലുക്കി വരുമോ വനമാലീ (2) ഓടക്കുഴലും കൊണ്ടോടിവരൂ നീ കോടക്കാർവർണ്ണാ - കണ്ണാ കോടക്കാർവർണ്ണാ

Published by the catalogue editor. Rights remain with the original creators.