1983 · song 4

Moham kondu njan

Credits

Singer
S Janaki
Lyricist
Konniyoor Bhas
Composer
Johnson

Lyrics

മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ… ഈണം പൂത്ത നാള്‍ മധു തേടിപ്പോയി….. [ മോഹം ] നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍ [ മോഹം ] കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി [ കണ്ണില്‍ ] സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍‌പോലെ ദൂരെ ആകാശ നക്ഷത്രപ്പൂക്കള്‍തന്‍ തേരോട്ടം [ മോഹം ] മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി തുമ്പികളായ് പാറി മണം തേടി ഊയലാടി [ മണ്ണില്‍ ] നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നകഞ്ചുകം ചാര്‍ത്തി ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം [ മോഹം ]

Published by the catalogue editor. Rights remain with the original creators.