Sandhyakku Virinja Poovu poster

1983 · song 2

Manjum Kulirum

Credits

Singer
S Janaki Krishnachandran
Lyricist
ONV Kurup
Composer
Ilayaraja

Lyrics

മഞ്ഞും കുളിരും  കുഞ്ഞിക്കിളിയും (2) മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങി(2) ചിങ്ങനിലാവും ചിത്തിര പൂവും(2) ആടി നൃത്തമാടി(2) മഞ്ഞും കുളിരും കുഞ്ഞിക്കിളിയും മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങി വെണ്മുകില്‍ മഞ്ചലിലേറി വരുന്നൊരു  ഗന്ധര്‍വ ബാലകരേ (2) ഈ മണ്ണിന്റെ മാറിലെ..   സൗന്ദര്യ ഗോപുരം മണ്ണിന്റെ മാറിലെ സൗന്ദര്യ ഗോപുരം  കണ്ടു മടങ്ങുമ്പോള്‍ വിണ്ണിലെ.. വിണ്ണിലെ സുന്ദരിമാരോടു  ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ നിങ്ങള്‍ ഭൂമിയെ വര്‍ണ്ണിച്ചു പാടുകില്ലേ (മഞ്ഞും കുളിരും.. ) വാര്‍മഴവില്ലു തിളക്കുവാന്‍  വര്‍ണ്ണങ്ങള്‍ തേടി വരുന്നവരെ (2) ഈ കുന്നലനാടിന്റെ  കുമ്പിളില്‍ പൂവിടും കുന്നലനാടിന്റെ  കുമ്പിളില്‍ പൂവിടും വര്‍ണ്ണങ്ങള്‍ കൊണ്ടു പോകൂ എങ്കിലും..എങ്കിലും ഞങ്ങളില്‍ പൂവിടും  രാഗത്തിന്‍ വര്‍ണ്ണമറിയില്ലല്ലോ അനുരാഗത്തിന്‍ വര്‍ണ്ണമറിയില്ലല്ലോ (മഞ്ഞും കുളിരും.. )

Published by the catalogue editor. Rights remain with the original creators.