1983 · song 4

Thenilanji

Credits

Singer
S Janaki
Lyricist
Vayalar
Composer
LPR Varma

Lyrics

തേനിലഞ്ഞി തളിരിലഞ്ഞി തിരുവാതിരത്താ‍രിലഞ്ഞീ താരിലഞ്ഞിച്ചില്ലയിലൊരു താലിവള്ളി താമരവള്ളി താമരവള്ളിയിലാടി വാ പെണ്ണേ പാടി വാപെണ്ണേ. .  നീ പാടി വാപെണ്ണേ താഴ്വരപ്പൂ തൃത്താപ്പൂ ചൂടി വാ പെണ്ണേ  നീ ചൂടി വാ പെണ്ണേ  (തേനിലഞ്ഞി. . ) കാറ്റോടും വഴി കതിരോടും വഴി കിള്ളിമംഗലക്കുളിരോടും വഴി കന്നിമാറുലയേ ഒന്നരമുണ്ടുലയേ (2) ചില്ലാട്ടം പറന്നാടിവാ കണ്ണേ അലഞ്ഞു വാ കണ്ണേ ചെമ്പൂവമ്പനെ കണ്ടു വാ കണ്ണേ നീ കറങ്ങി വാകണ്ണേ  (തേനിലഞ്ഞി. . ) ചെമ്മാനക്കിളി പൊന്മാനക്കിളി ചന്ദ്രചന്ദനചെറു പീലിക്കിളി ചെല്ലക്കണ്ണുലയേ ചിത്തിരച്ചിറകുലയേ (2) തുള്ളാട്ടം പറന്നാടി വാ തുമ്പീ  അലഞ്ഞു വാ തുമ്പീ അല്ലിപ്പൂമദമുണ്ടു വാ തുമ്പീ ഉറങ്ങി വാതുമ്പീ

Published by the catalogue editor. Rights remain with the original creators.