1983 · song 2

Sandhyaa Vandanam

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
LPR Varma

Lyrics

സന്ധ്യാവന്ദനം വന്ദനം ദുഃഖസംഗീതപ്രിയകളാം സ്വപ്നങ്ങളേ സന്ധ്യാവന്ദനം എന്റെ ചുടുയൗവനത്തെ പുണർന്നു നിന്നപ്പോൾ എന്തൊരു സൗന്ദര്യമായിരുന്നൂ നിങ്ങൾക്കെ ന്തൊരാവേശമായിരുന്നൂ കാലം ദഹിപ്പിച്ച വർണ്ണാശ്രമങ്ങൾ തൻ കാറ്റൂതിക്കെടുത്താത്ത ചിതയിൽ തകർന്നു വീണൂ നിങ്ങൾ തകർന്നു വീണൂ ഒരു തീണ്ടാപ്പാടകലെ ഞാൻ നോക്കിനിന്നൂ ഉദകം.. ഉദകം.... ഉദകം... നിങ്ങൾക്കന്ത്യോദകം (സന്ധ്യാവന്ദനം..) എന്റെ മനസ്സരസ്സിലെ സുവർണ്ണപുഷ്പങ്ങൾക്കെന്തൊരു  സൗരഭ്യമായിരുന്നൂ അന്നെന്തൊരുന്മാദമായിരുന്നൂ തീരം തകർക്കുന്ന കാലപ്രവാഹത്തിൻ തീ പോലെ പൊള്ളുന്ന തിരയിൽ അടർന്നു വീണു അവ അടർന്നു വീണു ഞാനൊരേകാന്ത ഗദ്ഗദമായ് നോക്കി നിന്നൂ ഉദകം.. ഉദകം.... ഉദകം... നിങ്ങൾക്കന്ത്യോദകം (സന്ധ്യാവന്ദനം..)

Published by the catalogue editor. Rights remain with the original creators.