1983 · song 4

Om Namashivaaya

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
Ilayaraja

Lyrics

ഓം.........ഓം........ഓം...... ഓം നമഃശിവായ ഓം നമഃശിവായ ചന്ദ്രക്കലാധര ശത്രുഹരാ..ചന്ദ്രക്കലാധര ശത്രുഹരാ സാന്ദ്രകലാപൂർണ്ണോദയ ലയനിലയാ ഓം....ഓം നമഃശിവായ ഓം നമഃശിവായ  പഞ്ചഭൂതങ്ങൾ നിൻ മുഖപഞ്ചകമേ ആറു ഋതുക്കൾ നിൻ ഉടയാടകളേ [ പഞ്ചഭൂതങ്ങൾ ] പ്രകൃതീ പാർവ്വതി നിന്നോടു ചേർന്നു ഏഴടി വച്ചതു സ്വരമാലികയായ് സ ഗ മ ധനിസഗ  ഗ മ ധ നിസ ഗ മ ഗഗഗ സസസ നി, ഗാ മഗസനിധമഗസ നിൻ ദൃഷ്ടികൾ അഷ്ടദിക്കുകൾ നിൻ വാക്കുകൾ നവരസങ്ങളും താപസമന്ദാരാ.......ആ......നിൻ മൗനമേ ദശോപനിഷത്തുകൾ ഈ മഹിയിൽ  [ ഓം ] ത്രികാലമായ് നിൻ നേത്രത്രയമേ ചതുർവ്വേദങ്ങൾ പ്രാകാരങ്ങൾ [ ത്രികാലമായ് ] ഗജമുഖ ഷൺ‌മുഖ സോദരർ നിന്നുടെ സങ്കല്‍പ്പങ്ങളും സത്യങ്ങളാക്കി അദ്വൈതമേ നിൻ ആദിയോഗമായ് നിൻ താളമേ കാലഗമനമായ് കൈലാസഗിരിവാസ നിൻ ഗാനമേ ജന്മരാഗ സുഖ ശ്രുതിലയമായ്  [ ഓം ]

Published by the catalogue editor. Rights remain with the original creators.