1983 · song 2

Mounam Polum Madhuram

Credits

Singer
S Janaki P Jayachandran
Lyricist
Sreekumaran Thampi
Composer
Ilayaraja

Lyrics

മൗനം പോലും മധുരം... മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ രോമാഞ്ചം മൂടവേ... നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ വിടരും അധരം വിറകൊള്‍വതെന്തിനോ തിളങ്ങും നയനം നനയുന്നതെന്തിനോ അകലും ഉടലുകള്‍ അലിയും ഉയിരുകള്‍ അകലും ഉടലുകള്‍ അലിയും ഉയിരുകള്‍ നീണ്ടു നീണ്ടു പോകുമീ മൂകതയൊരു കവിതപോല്‍ വാചാലമറിവു ഞാന്‍ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ അടരും നിമിഷം തുടരില്ല വീണ്ടുമേ കൊഴിയും സുമങ്ങള്‍ വിടരില്ല വീണ്ടുമേ ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം നീളെ നീളെ ഒഴുകുമീ കാറ്റലതന്‍പാട്ടിലെ സന്ദേശം സുന്ദരം മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ രോമാഞ്ചം മൂടവേ. . . .  നിന്റെ മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയിൽ

Published by the catalogue editor. Rights remain with the original creators.