1959 · song 4
Kaatte Va Kadale Va
Credits
- Singer
- KS George ML Vasanthakumari
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
കാറ്റേ വാ കടലേ വാ
താമരപ്പൂങ്കാവനത്തിൽ
താമസിക്കും കാറ്റേ വാ
(കാറ്റേ വാ..)
എന്റെ കുഞ്ഞിനു കൊണ്ടു വരുമോ
നിന്റെ പുഷ്പവിമാനം (2)
കണ്ടുണർന്ന കിനാവിലിവളെ
കൊണ്ടു പോകാമോ - കൂടെ
കൊണ്ടു പോകാമോ (2)
ആ...ആ...ആ..
(കാറ്റേ വാ..)
കൊണ്ടിരുത്തണം അമ്പിളിക്കല
തുമ്പി തുള്ളും നാട്ടിൽ
ഗന്ധർവ രാജധാനിയിൽ
വളർത്തീടേണം - ഇവളെ
വളർത്തീടേണം
വെള്ളിമേഘത്തേരിലൊരു നാൾ
വന്നിറങ്ങേണം നിങ്ങൾ വന്നിറങ്ങേണം (2)
ആ..ആ...ആ..
(കാറ്റേ വാ..)
Published by the catalogue editor. Rights remain with the original creators.