1983 · song 1

Elam Pookkum kaalam vannu

Credits

Singer
S Janaki P Jayachandran
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

ഏലം പൂക്കും കാലം വന്നൂ ഏലേലം പാടീ കാറ്റും കിളിയും പാറി നടക്കും പൂക്കാലം വന്നൂ.. പൂക്കാലം വന്നൂ (ഏലം പൂക്കും . . ) പ്രാവുകൾ കുറുകുന്നൂ  തേൻ കിനാവുകൾ കുറുകുന്നൂ (2) പൂത്ത ചമ്പകതരുവിൻ തണലൊരു പൂമ്പട്ടാവുന്നൂ  നമുക്കൊരു പൂമ്പട്ടാവുന്നൂ (ഏലം പൂക്കും . . ) കാറ്റിനു കുളിരുന്നൂ നിന്റെ- കവിളിണ തഴുകുമ്പോൾ (2) കാട്ടിലേതോ കിളിയുടെ ദാഹം പാട്ടായൊഴുകുന്നൂ ഇണക്കിളി കേട്ടു മയങ്ങുന്നു (ഏലം പൂക്കും. . ) മാതളമലർ പോലെ നീ എൻ മാറിൽ ചായുന്നൂ (2) മാധുരിയൂറും നിൻ ചൊടികളിലെൻ ദാഹമുഴറുന്നൂ എന്നിലെ- ദാഹമുഴറുന്നൂ (ഏലം പൂക്കും . . )

Published by the catalogue editor. Rights remain with the original creators.