1983 · song 6

Rajatha Nila Pozhiyunne

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
Ilayaraja

Lyrics

രജതനിലാ പൊഴിയുന്നേ ഹൃദയം വരെ നനയുന്നേ തുഷാരാര്‍ദ്ര മേഘം കിനാക്കാണുമേ വികാരാര്‍ദ്രയാം വാനമേ (രജതനിലാ)   വരും വഴിയില്‍ പനിമഴയില്‍ അമൃതനിലാവിതള്‍ വിരിയും  മുകിലെടുത്ത് മുഖം തുടച്ച്.. ഉദയം വരെ നടനമിടും (വരും) വാനവീഥിയില്‍ മേഘജാലങ്ങള്‍ കാണുമ്പോളിനി ആശകള്‍ വരും തിരുമകളിന്‍ മിഴികളിലോ കനവു വരും (രജതനിലാ)   മുകിലിനങ്ങള്‍ അലയുകയായ്.. മുകളിലവര്‍ തിരയുകയായ്... വഴിയറിയാതുഴലുകയായ്... കരയുകയോ അതു മഴയോ (മുകില്‍) നീലവാനിലേ വെള്ളിയോടകള്‍ ഓടിടുന്നതിന്‍ ഇന്ദ്രജാലങ്ങള്‍ വിണ്‍ വയലില്‍ വിതച്ചതാരീ നവമണികള്‍ (രജതനിലാ)

Published by the catalogue editor. Rights remain with the original creators.