1983 · song 2

Poonchodiyil

From Prathijnja

Credits

Singer
KP Brahmanandan CO Anto Pattom Sadan
Lyricist
RK Damodaran
Composer
Ben Surendar

Lyrics

പൂഞ്ചൊടിയില്‍ പുഞ്ചിരിതന്‍ മൊഞ്ചും ചേര്‍ന്നല്ലോ ഇന്ന് ഖല്‍ബിലൊരു പൂനിലാവ്‌ വന്നുദിച്ചല്ലോ എന്റെ മുന്നിലും എന്‍കിനാവിലും പുതുകൊലുസ്സുമണിഞ്ഞു ജിമിക്കിയിളക്കി ചമഞ്ഞു നില്‍ക്കൂ നീ... പൊന്നും അണിഞ്ഞു നില്‍ക്കൂ നീ പൂമെയ്യില്‍ മയിലാഞ്ചി ചാറീട്ട് പോരൂ നീ പൂമെയ്യില്‍ മയിലാഞ്ചി ചാറീട്ട്  പോരൂ നീ (പൂഞ്ചൊടിയില്‍ പുഞ്ചിരിതന്‍) ഹൃദയത്തിന്‍ സുല്‍ത്താനേ സുറുമപ്പൂവണിയിക്കാന്‍ വാ പെരുന്നാളിന്‍ തിരുനാളില്‍.. മറിമാന്‍കണ്ണില്‍ കനവും ചാര്‍ത്തി ഹുസുനുള്‍ ജമാലാകാം ഞാന്‍ നിന്‍ ഹുസുനുള്‍ ജമാലാകാം (2) പൂഞ്ചൊടിയില്‍ പുഞ്ചിരി തന്‍ മൊഞ്ചും ചേര്‍ന്നല്ലോ ഇന്ന് ഖല്‍ബിലൊരു പൂനിലാവ്‌ വന്നുദിച്ചല്ലോ എന്റെ മുന്നിലും എന്‍ കിനാവിലും പുതു കൊലുസ്സുമണിഞ്ഞു ജിമിക്കിയിളക്കി ചമഞ്ഞു നില്‍ക്കൂ നീ പൊന്നും അണിഞ്ഞു നില്‍ക്കൂ നീ പൂമെയ്യില്‍ മയിലാഞ്ചി ചാറിട്ടു പോരൂ നീ പൂമെയ്യില്‍ മയിലാഞ്ചി ചാറിട്ടു പോരൂ നീ

Published by the catalogue editor. Rights remain with the original creators.