1983 · song 1

Iniyum ithal choodi

From Pourasham

Credits

Singer
KJ Yesudas S Janaki
Lyricist
Vellanad Narayanan
Composer
AT Ummer

Lyrics

ഇനിയും ഇതൾ ചൂടി ഉണരും മധുരവികാരങ്ങൾ എന്നിൽ മദഭരസ്വപ്നങ്ങൾ പൂവും പൊട്ടുമണിഞ്ഞൂ മനസ്സിൽ പുതിയ പ്രതീക്ഷകൾ വീണ്ടും പുളകിത നിമിഷങ്ങൾ (ഇനിയും..) ഒരു പരിരംഭണ ലയലഹരി ഒരു ജന്മത്തിൻ സുഖമാധുരി ആ..ആ.ആ. ഒരു പരിരംഭണ ലയലഹരി ഒരു ജന്മത്തിൻ സുഖമാധുരി അതിലലിയും നിൻ ജീവനിൽ ഞാനൊരു കളമുരളീരവമാകും (ഇനിയും...) അഴകേഴും നീ അണിയുമ്പോൾ അനുഭൂതികൾതൻ മധുമഞ്ജരി ആ..ആ.ആ അഴകേഴും നീ അണിയുമ്പോൾ അനുഭൂതികൾ തൻ മധുമഞ്ജരി ചിറകിനുള്ളിൽ ഞാൻ നിനക്കായ് ഒരുക്കാം കുളിരാലൊരു കിളിക്കൂട്  ഇനിയും ഇതൾ ചൂടി ഉണരും  മധുരവികാരങ്ങൾ നമ്മിൽ മദഭരസ്വപ്നങ്ങൾ പൂവും പൊട്ടുമണിഞ്ഞൂ മനസ്സിൽ പുതിയ പ്രതീക്ഷകൾ വീണ്ടും പുളകിത നിമിഷങ്ങൾ

Published by the catalogue editor. Rights remain with the original creators.