Pinnilavu poster

1983 · song 3

Priyane Uyir Neeye

From Pinnilavu

Credits

Singer
KJ Yesudas S Janaki
Lyricist
Yusufali Kecheri
Composer
Ilayaraja

Lyrics

പ്രിയനേ ഉയിർ നീയേ വാഴ്വിൻ പൊരുൾ നീയേ ലഹരി നുരയും ലഹരി നിൻ നെഞ്ചിലും നീ വാഴും എൻ നെഞ്ചിലും പ്രിയനേ ഉയിർ നീയേ .. ഗാനാമൃതം നീ തൂകിവാ  സംഗീത രഞ്ജിനീ ഈ ജീവിതം രാഗോത്സവം മന്ദാരഹാസിനീ മോഹങ്ങളിൽ തേൻ തന്നു നീ ശൃംഗാരവാഹിനീ ലതികേ ഉണരൂ എൻ മനസ്സിൽ നീ പടരൂ ലഹരി നുരയും ലഹരി നിൻ നെഞ്ചിലും നീ വാഴും എൻ നെഞ്ചിലും (പ്രിയനേ ഉയിർ നീയേ ..) എൻ രാഗവും നിൻ താളവും ചേരുന്ന വേളയിൽ ഓളങ്ങളായ് എന്നാശകൾ ആടുന്ന മേളയിൽ എൻ ചിന്തയിൽ നിൻ ചിന്തുകൾ മീട്ടുന്നു വല്ലകി കവിതേ ഉണരൂ പൊൻ കതിരായ് നീ വിരിയൂ ലഹരി നുരയും ലഹരി നിൻ നെഞ്ചിലും നീ വാഴും എൻ നെഞ്ചിലും മൃദുലേ രതിലോലേ കണ്ണിൽ ഒളി നീയേ ലഹരി നുരയും ലഹരി നിൻ നെഞ്ചിലും നീ വാഴും എൻ നെഞ്ചിലും പ്രിയനേ ഉയിർ നീയേ ..

Published by the catalogue editor. Rights remain with the original creators.