1983 · song 4

Nirangal than nritham [Pathos]

From Parasparam

Credits

Singer
S Janaki
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

നിറങ്ങള്‍തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ നിറങ്ങള്‍തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ വിരഹ നൊമ്പര തിരിയില്‍ പൂവുപോല്‍ വിടര്‍ന്നോരു നാളം എരിഞ്ഞു നില്‍ക്കുന്നു നിറങ്ങള്‍തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ ഋതുക്കള്‍ ഓരൊന്നും കടന്നു പോവതിന്‍ പദസ്വനം കാതില്‍ പതിഞ്ഞു കേള്‍ക്കവേ വെറുമൊരൊര്‍മ്മതന്‍ കിളിന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍ വെറുമൊരൊര്‍മ്മതന്‍ കിളിന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍ നിമിഷപാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു നിറമധു മണ്ണില്‍ ഉടഞ്ഞു മായുന്നു അലിഞ്ഞലിഞ്ഞു പോം അരിയജന്മമായ്‌ പവീഴ ദ്വീപില്‍ ഞാന്‍ ഇരിപ്പതെന്തിനോ അലിഞ്ഞലിഞ്ഞു പോം അരിയജന്മമായ്‌ പവീഴ ദ്വീപില്‍ ഞാന്‍ ഇരിപ്പതെന്തിനോ നിറങ്ങള്‍തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ..

Published by the catalogue editor. Rights remain with the original creators.