1983 · song 7

Karayoo Nee Karayoo

Credits

Singer
KJ Yesudas
Lyricist
Ettumanoor Sreekumar
Composer
K Raghavan

Lyrics

കരയൂ നീ കരയൂ ഹൃദയം പൊട്ടി കരയൂ ആരും കാണാതെ കേള്‍ക്കാതൊരിടത്ത് തനിയെ ഇരുന്നു കരയൂ നീ തനിയേ ഇരുന്നു കരയൂ കരയൂ നീ കരയൂ വിധിയുടെ അനുവാദമില്ലാതെ എന്തിനു വിരല്‍തൊട്ടുണര്‍ത്തി നീ രാഗങ്ങളെ തകരും തന്ത്രിയില്‍ ഒഴുകാനോ പറയൂ പറയൂ ഗായകാ കരയൂ നീ കരയൂ കഥയുടെ അവസാനമറിയാതെ എന്തിനു കതിരിട്ടു നിര്‍ത്തി നീ മോഹങ്ങളെ വെറുതെ വെറുതെ കൊഴിയാനോ പറയൂ പറയൂ കാമുകാ കരയൂ നീ കരയൂ ഹൃദയം പൊട്ടി കരയൂ ആരും കാണാതെ കേള്‍ക്കാതൊരിടത്ത് തനിയെ ഇരുന്നു കരയൂ നീ തനിയേ ഇരുന്നു കരയൂ...

Published by the catalogue editor. Rights remain with the original creators.