1983 · song 2

Oru sneha vaaridhipole

Credits

Singer
KJ Yesudas Sujatha Mohan
Lyricist
Poovachal Khader
Composer
AT Ummer

Lyrics

ഒരു സ്നേഹവാരിധി പോലെ സുരഗാന മാധുരി പോലെ വരുമോമലേ അനുരൂപകേ അകതാരിലമൃതം തൂകീ മഴവില്‍ച്ചിറകാല്‍ നീ അറിയാതെയെന്നെത്തഴുകീ അറിയാതെയെന്നെത്തഴുകീ കവിതകള്‍ വിടരും കരിമിഴിയിണയില്‍ അലിഞ്ഞു ചേരും നിമിഷം ഉം ..ഉം..ഉം കവിതകള്‍ വിടരും കരിമിഴിയിണയില്‍ അലിഞ്ഞു ചേരും നിമിഷം ഹൃദയ വീണതന്‍ മൃദുലതന്ത്രിയില്‍ ശ്രുതിയിടുമായിരം ഗീതം ഒരു സ്നേഹവാരിധി പോലെ സുരഗാന മാധുരി പോലെ വരുമോമലേ അനുരൂപകേ അകതാരിലമൃതം തൂകീ മഴവില്‍ച്ചിറകാല്‍ നീ അറിയാതെയെന്നെത്തഴുകീ അറിയാതെയെന്നെത്തഴുകീ കനവുകള്‍ കരുതും ഒരു മണിയറയില്‍ വിരുന്നു പോരും ദിവസം ഉം ..ഉം കനവുകള്‍ കരുതും ഒരു മണിയറയില്‍ വിരുന്നു പോരും ദിവസം സുകൃതവീഥിയില്‍ പുളകമാരിപോല്‍ പൂവിടുമാശകളാല്‍ ഞാന്‍ ഒരു സ്നേഹവാരിധി പോലെ സുരഗാന മാധുരി പോലെ വരുമോമലേ അനുരൂപകേ അകതാരിലമൃതം തൂകി മഴവില്‍ച്ചിറകാല്‍ നീ അറിയാതെയെന്നെത്തഴുകീ അറിയാതെയെന്നെത്തഴുകീ അറിയാതെയെന്നെത്തഴുകീ

Published by the catalogue editor. Rights remain with the original creators.