1959 · song 1

Avaniyil Thaano Njan Akappeduvaano

Credits

Singer
PB Sreenivas Jamuna Rani
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

അവനിയില്‍ത്താനോ - ഞാന്‍  അകപ്പെടുവാനോ ആടിടും വള്ളിയില്‍ ഞാന്‍ -തൊടാമോ അൻപാ൪ന്നു കൂടെ വരാമോ ആവഴി നീളേ പാവം നീയെന്റെ   അരികില്‍ വിരയാമോ - തുടര്‍ന്നേ ആണത്തം പാഴാക്കാമോ (2) അവനിയില്‍ത്താനോ - ഞാന്‍  അകപ്പെടുവാനോ ഇങ്ങു - കാട്ടും സിംഹം പോല്‍ - ജോറായ്  വന്നു - കള്ളരെ വെല്ലും ശൂരാ (2) ഒരു  - കന്യകയ്ക്കുമുൻ  നീ മാനം കൈവെടിഞ്ഞിതോ മാരാ (2) കാണുമ്പോഴേ ആശയായ് കണ്ടാലെന്നില്‍ പ്രാണനായ് (2) കടക്കണ്ണുമാറ്റം എന്തിനായ് അവനിയില്‍ത്താനോ - ഞാന്‍  അകപ്പെടുവാനോ ഈ -  ആണില്‍ മേവിടും വീര്യം നല്ലൊരഴകിയെ കണ്ടാല്‍ മാറും ആണില്‍ മേവിടും വീര്യം  നല്ലൊരഴകിയെ കണ്ടാല്‍ മാറും പെണ്‍ ആശയാല്‍ മനം നീറാതെ  ആണില്‍ ഏതൊരാള്‍ കാണും (2) ഉണ്മയുരച്ചാല്‍ കോപമോ ഊമയെപ്പോലെ വേഷമോ കടക്കണ്ണുമാറ്റം എന്തിനായ് അവനിയില്‍ത്താനോ - ഞാന്‍  അകപ്പെടുവാനോ ആടിടും വള്ളിയില്‍ ഞാന്‍ -തൊടാമോ അൻപാ൪ന്നു കൂടെ വരാമോ ആവഴി നീളേ പാവം നീയെന്റെ   അരികില്‍ വിരയാമോ - തുടര്‍ന്നേ ആണത്തം പാഴാക്കാമോ (2)

Published by the catalogue editor. Rights remain with the original creators.