1983 · song 3

Oru Maalayil

Credits

Singer
P Susheela Chorus
Lyricist
Sreekumaran Thampi
Composer
KJ Joy

Lyrics

ഒരു മാലയിൽ പല പൂവുകൾ പൂവിന്നു പൂ തുണയായിടും ഹൃദയസുമങ്ങളെ അണി ചേർത്തൊരുക്കും ഈ ബന്ധനം കുടുംബം കുടുംബം കുടുംബം ഓ...ഈ ബന്ധനം കുടുംബം കുടുംബം കുടുംബം (ഒരു മാലയിൽ...) ഒരു ചുണ്ടിലെ ചിരിദീപിക കണി കാണുവാൻ പല കണ്ണുകൾ ഇരു കണ്ണുകൾ കലങ്ങീടുകിൽ പല സാന്ത്വന തൂവാലകൾ ഒരുമയിതേ താളം എന്നെന്നുമായാൽ ഒരു ഗാനമേ ഈ ജീവിതം ഓ ഈ സ്നേഹമേ ശാശ്വതം (ഒരു മാലയിൽ...) സ്വപ്നങ്ങൾതൻ കൊടിയേറ്റമായ് ഇനിയെന്നുമേ മധുരോത്സവം ദുഃഖങ്ങളെ പൊയ്ക്കൊള്ളുക സ്വപ്നങ്ങൾതൻ ദേവാലയം നിൻ പടയണി കണ്ടാൽ വിറ കൊള്ളുകില്ല നിൻ പടയണി കണ്ടാൽ വിറ കൊള്ളുകില്ല അതിശക്തമേ ഈ മന്ദിരം ഓ ഈ സ്നേഹമേ ശാശ്വതം (ഒരു മാലയിൽ...)

Published by the catalogue editor. Rights remain with the original creators.