1983 · song 1

Kaliyarangil

Credits

Singer
Vani Jairam
Lyricist
Sreekumaran Thampi
Composer
KJ Joy

Lyrics

കളിയരങ്ങിൽ വിളക്കെരിഞ്ഞു യവനികയും ഉലഞ്ഞുയർന്നു കഥയിനി തുടങ്ങരുതോ തോഴാ  (കളിയരങ്ങിൽ..) അണിയറയിൽ അണിഞ്ഞൊരുങ്ങും നട്ടുവർ വരും വരെയും ആർക്കും അരങ്ങിൽ വരാം ആട്ടം ഞാൻ പറഞ്ഞു തരാം നിനക്കും വരാം നിനക്കും വരാം ചങ്ങാതീ നിനക്കും വരാം  (കളിയരങ്ങിൽ..) നായിക ഞാൻ ഒരുത്തിയല്ലോ നായകൻ പല മുഖങ്ങൾ ആർക്കും നറുക്കെടുക്കാം സ്വർഗ്ഗത്തിൽ വിരുന്നു വരാം നിനക്കും വരാം നിനക്കും വരാം ചങ്ങാതീ നിനക്കും വരാം  (കളിയരങ്ങിൽ..)

Published by the catalogue editor. Rights remain with the original creators.