Naseema poster

1983 · song 2

Arunakiranamani Gopuravaathilil

From Naseema

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Johnson

Lyrics

അരുണകിരണമണിഗോപുരവാതിലിൽ ആയിരം ദീപങ്ങൾ തെളിഞ്ഞു നക്ഷത്രകർപ്പൂരനാളങ്ങൾക്കിടയിൽ പ്രത്യൂ‍ഷദേവിതൻ നടതുറന്നു (അരുണ...) താരും തളിരും മന്ദസമീരനും തപസ്യയിൽ നിന്നുമുണർന്നൂ അണ്ഡചരാചരമഖിലം മുന്നിൽ ദണ്ഡനമസ്‌കാരം തുടർന്നു പ പ പധപമപധ ഗ ധനിധപമപ ധ നി സ രിസനിധനി ധപമ ധപമഗരി രി സ നി ധ - പമ പമഗരിസ (അരുണ...) മധുപനും ശലഭവും കിളികുലവും മന്ത്രസ്‌തുതിഗീതങ്ങൾ പാടിപ്പറന്നു ഒരു ഞൊടി നിർത്താതെ തുടർന്നു ചുറ്റിലും ശയനപ്രദക്ഷിണം ഭൂമി പ പ പധപമപധ ഗ ധനിധപമപ ധ നി സ രിസനിധനി ധപമ ധപമഗരി രി സ നി ധ - പമ പമഗരിസ (അരുണ...)

Published by the catalogue editor. Rights remain with the original creators.