Randidangazhi poster

1958 · song 9

Thumbappoo Peyyana

Credits

Singer
Kamukara KPAC Sulochana
Lyricist
Thirunayinaarkurichi Madhavan Nair
Composer
Trichur P Radhakrishnan

Lyrics

തുമ്പപ്പൂ പെയ്യണ പൂനിലാവേ - ഏന് നെഞ്ചിനെറയണ പൂക്കിനാവേ (2) എത്തറനാള് കൊതിച്ചിരുന്ന് - നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന് - നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന് പൂവാണ് തേനാണു നീയെന്നെല്ലാം - ഏന് പുന്നാരം ചൊല്ലി മയക്കിയല്ല് (2) പുട്ടിലും കൊണ്ടേനീപുഞ്ചവരമ്പേലു കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന് - ഏനീ പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന് പുഞ്ചിരിപാലു കുറുക്കിത്തന്ന് - ഏനു നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന് (2) പൊള്ളും വെയിലത്തു വേലചെയ്യും - ഏന് പൊന്നായി മാറ്റുമീ പൂവരമ്പ് - ഏന് പൊന്നായി മാറ്റുമീ പൂവരമ്പ് ഞാറു നടുമ്പമടൂത്തു വന്ന് - ഒരു കാരിയം ചൊന്ന മറന്നതെന്ത് (2) കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ - നമ്മെ കൂറൊള്ള ദൈവമിണക്കിയല്ല് - നമ്മെ കൂറൊള്ള ദൈവമിണക്കിയല്ല് ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ് നമ്മളുള്ളാലിണങ്ങിക്കയിഞ്ഞതല്ലേ (2) എങ്ങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും എന്നാളുമൊന്നാണ് നമ്മളൊന്ന് നമ്മളെല്ലാം മറന്ന് കളിക്കുമിന്ന് നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്

Published by the catalogue editor. Rights remain with the original creators.