1983 · song 4

Thirakalil

Credits

Singer
KJ Yesudas S Janaki
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

തിരകളിൽ കതിർവിരലാൽ കവിതയെഴുതും സന്ധ്യേ അതിലൊരു വരിയെന്നോമലാളുടെ കവിളിൽ എഴുതൂ നീ പൂങ്കവിളിൽ എഴുതൂ നീ അലകളിലരുണിമപോൽ പ്രിയനിലലിയും സന്ധ്യേ മുഖപടമഴിയെ കാമുകൻ നിൻ കവിളിലതെഴുതുന്നു ആ കവിളിലതെഴുതുന്നു (തിരകളിൽ..) ആയിരം തന്തികൾ മീട്ടും സന്ധ്യേ സാഗരം നിൻ മണിവീണയലല്ല ഏകതാരയാമെൻ വിപഞ്ചിയിൽ ഏതു രാഗം എൻ വിരൽ തൊട്ടുണർത്തും ഈ രാഗം ഈ രാഗം അനുരാഗം (തിരകളിൽ..) ആയിരം പൊൻവല വീശും സന്ധ്യേ സാഗരം നിൻ രത്നഖനിയല്ലേ സ്നേഹത്തിൻ ആഴങ്ങൾ തേടിപ്പോകെ മോഹമെന്നൊരു പൊന്മുത്തു ഞാനെടുത്തു ആ മുത്ത് പൊന്മുത്ത് പവിഴമുത്ത്  (തിരകളിൽ..) ------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.