1983 · song 1

Mannilalla

Credits

Singer
S Janaki
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

മണ്ണിലല്ലാ വിണ്ണിലല്ലാ പൊൻവെയിലിന്നെൻ മനസ്സിൽ പട്ടുവിരിച്ചൂ പട്ടുവിരിച്ചൂ പട്ടിനുമീതേ പൂത്തളിക വെച്ചൂ അഷ്ടമംഗല്യം വെച്ചൂ (2) പൊൻ വെയിലിന്നെൻ മനസ്സിൽ പട്ടുവിരിച്ചൂ . .  കുഞ്ഞുവർണ്ണക്കുട ചൂടി ഉണ്ണിപ്പൂക്കൾ കുങ്കുമപ്പൂവയലുകളിൽ കുയിലുകൾ പാടീ (2) ഈ മാത്രയെന്നോടൊത്താഹ്ലാദിക്കാൻ നീ മാത്രം നീ മാത്രമെന്നിൽ ഒളിഞ്ഞു നില്പൂ മണ്ണിലല്ലാ വിണ്ണിലല്ലാ പൊൻ വെയിലിന്നെൻ മനസ്സിൽ പട്ടുവിരിച്ചൂ പട്ടുവിരിച്ചൂ ഇന്നെനിയ്ക്കൊരു കന്നിയാറായൊഴുകാൻ മോഹം നിന്നോടൊത്തൊരു പുഷ്പനൗക തുഴയാൻ മോഹം (2) ഈ കുഞ്ഞുമോഹങ്ങൾ പങ്കു വെയ്ക്കാൻ നീ മാത്രം നീ മാത്രമെന്നിൽ നിറഞ്ഞു നില്പൂ  മണ്ണിലല്ലാ വിണ്ണിലല്ലാ പൊൻ വെയിലിന്നെൻ മനസ്സിൽ പട്ടുവിരിച്ചൂ പട്ടുവിരിച്ചൂ

Published by the catalogue editor. Rights remain with the original creators.