1983 · song 1
Kunnin purangalil
Credits
- Singer
-
KJ Yesudas
- Lyricist
- Kanam EJ
- Composer
- MK Arjunan
Lyrics
കുന്നിൻപുറങ്ങളില്‍ കുളിര് വിറ്റുനടക്കും
കന്നിമുകില്‍ ശലഭങ്ങളേ
പൊന്നിന്‍ കിനാവ് കാണും
നെയ്യാമ്പല്‍ പൊയ്കയില്‍
പെയ്യാത്ത മേഘങ്ങളുണ്ടോ
പെയ്യാത്ത മേഘങ്ങളുണ്ടോ
കുന്നിൻപുറങ്ങളില്‍ കുളിര് വിറ്റുനടക്കും
കന്നിമുകില്‍ ശലഭങ്ങളേ
മുത്തണിക്കാടുകള്‍ ചിരിച്ചൂ ഹോയ്
മുത്തോലക്കുടകള്‍ പിടിച്ചൂ
മുത്തണിക്കാടുകള്‍ ചിരിച്ചു - പുത്തന്‍
മുത്തോലക്കുടകള്‍ പിടിച്ചൂ
തപ്പുകൊട്ടിപ്പാടും കാട്ടാറിന്‍ കൈകളില്‍
കുപ്പിവളകള്‍ പൊട്ടിച്ചിരിച്ചു
കുപ്പിവളകള്‍ പൊട്ടിച്ചിരിച്ചു...ചിരിച്ചു ഉം...
കുന്നിൻപുറങ്ങളില്‍ കുളിര് വിറ്റുനടക്കും
കന്നിമുകില്‍ ശലഭങ്ങളേ
വേഴാമ്പലുറക്കെ വിളിച്ചു ഹോയ്
വാര്‍മേഘം പൂമഴ പൊഴിച്ചു
വേഴാമ്പലുറക്കെ വിളിച്ചു - വാനില്‍
വാര്‍മേഘം പൂമഴ പൊഴിച്ചു
സ്വര്‍ണ്ണവീണ മീട്ടും വാനംപാടിയുടെ
വര്‍ണ്ണഗാനം വിണ്ണിലുണര്‍ന്നു...ഉണര്‍ന്നു ഉം..
കുന്നിൻപുറങ്ങളില്‍ കുളിര് വിറ്റുനടക്കും
കന്നിമുകില്‍ ശലഭങ്ങളേ
പൊന്നിന്‍ കിനാവ് കാണും
നെയ്യാമ്പല്‍ പൊയ്കയില്‍
പെയ്യാത്ത മേഘങ്ങളുണ്ടോ
പെയ്യാത്ത മേഘങ്ങളുണ്ടോ...
Published by the catalogue editor. Rights remain with the original creators.