Randidangazhi poster

1958 · song 4

Odakkuyaloothunne

Credits

Singer
Kamukara KPAC Sulochana
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

ഓടക്കുയലൂതുന്നേ പൊന്‍മുളങ്കാട് - ഹൊയ് ഓടിയോടിച്ചുറ്റെന്റെ ചക്കരപ്പെണ്ണേ കായലില് വെള്ളം വറ്റി കട്ടകുത്താലോ കല്യാണപ്പുഞ്ചേല് ആളെറങ്ങാലോ പുവാരിത്തൂവുമ്പം പൊന്നുവെയില് - ഹൊയ് പൂവാലന്‍ തുള്ളുന്നേ പുഞ്ചവയലേല്‍ വിത്തെറിയാന്‍ കണ്ടത്ത് പോണത് കണ്ട് കാത്തിരിപ്പാനെത്തിയല്ലോ പൊന്‍വരിവണ്ട് പുഞ്ചചിരിക്കണു നെഞ്ചകുളിര്‍ക്കണു പൂഞ്ചോലപ്പെണ്ണാളേ കൊഞ്ചിനടന്ന് ഞാറുനടുമ്പള് കൂട്ടിനു പോരൂല്ലേ - നീ പാടപ്പെണ്ണിന് മേടപ്പത്തില് പച്ചയുടുക്കണ കല്യാണം പഞ്ചാരപ്പൂച്ചുണ്ടു പൊളിച്ച് പാട്ടൊന്നു പാടെന്ന് - നീ പാട്ടൊന്നു പാടെന്ന് പൂത്തല്ലോ പൊലിച്ചല്ലോ തെയ്യന്താരോ പൂന്നെല്ലു കുലച്ചല്ലോ തെയ്യന്താരോ പൊന്നാര്യന്‍ വിളിച്ചല്ലോ തെയ്യന്താരോ പൊന്നരിവാ കളിച്ചല്ലോ തെയ്യന്താരോ തെയ്വങ്ങള് കനിഞ്ഞല്ലോ തെയ്യന്താരോ തേന്മയ പൊയിഞ്ഞല്ലോ തെയ്യന്താരോ ചാമ്പക്കാച്ചാലിച്ചെന്ന് തെയ്യന്താരോ ആമ്പലു വീരിഞ്ഞന്ന് തെയ്യന്താരോ തമ്പിരാന്‍ കനിയുന്നേ തെയ്യന്താരോ തന്തോയം നമുക്കാണേ തെയ്യന്താരോ

Published by the catalogue editor. Rights remain with the original creators.