1983 · song 5

Swarangal paadasarangalil

From Mahabali

Credits

Singer
Vani Jairam Lathika
Lyricist
Pappanamkodu Lakshmanan
Composer
MK Arjunan

Lyrics

സ്വരങ്ങള്‍ പാദസരങ്ങളില്‍ സപ്തസ്വരങ്ങള്‍ നീലമിഴിയിണയില്‍ അമരേന്ദ്രനുള്ളില്‍ അമൃതം പകര്‍ന്നിടും അഴകിന്റെ പൊന്നിന്‍ കിരണങ്ങള്‍ ഞങ്ങള്‍ അനുരാഗസംഗീതലോലകള്‍ അഖിലകലകളുണരും ഈ വിപഞ്ചികയില്‍ സ്വരങ്ങള്‍ പാദസരങ്ങളില്‍ യക്ഷകിന്നര ഗന്ധര്‍വ്വഗണങ്ങള്‍ പുഷ്പവൃഷ്ടി ചൊരിയും ഈ സദിരില്‍ അഷ്ടദിക്‍പാലകര്‍ ആ... അനുഗ്രഹമരുളും ഈ സദിരില്‍ മൃദംഗതാളം പൊന്‍‌തുടിഘോഷം ഗഗനഗംഗയില്‍ തരളിതമാലതന്‍ ജലതരംഗമേളം സ്വരങ്ങള്‍ പാദസരങ്ങളില്‍ അപ്സരമോഹന ബന്ധുരനടനം സ്വപ്‌നകേളിയുണര്‍ത്തും ഈ ശ്രുതിയില്‍ സപ്തഋഷിജാലവും ആ... തപസ്സില്‍‌നിന്നുണരും ഈ ശ്രുതിയില്‍ തരംഗലോലം തംബുരുനാദം രജതനൂപുരശിഞ്ജിതധാരയില്‍ രതിയുണര്‍ന്ന രാഗം സ്വരങ്ങള്‍ പാദസരങ്ങളില്‍ സപ്തസ്വരങ്ങള്‍ നീലമിഴിയിണയില്‍ അമരേന്ദ്രനുള്ളില്‍ അമൃതം പകര്‍ന്നിടും അഴകിന്റെ പൊന്നിന്‍ കിരണങ്ങള്‍ ഞങ്ങള്‍ അനുരാഗസംഗീതലോലകള്‍ അഖിലകലകളുണരും ഈ വിപഞ്ചികയില്‍ സ്വരങ്ങള്‍ പാദസരങ്ങളില്‍

Published by the catalogue editor. Rights remain with the original creators.