Lekhayude Maranam Oru Flashback poster

1983 · song 1

Enneyunarthiya Pularkalathil [Kannillathe Nizhal Paambukal]

Credits

Singer
Selma George
Lyricist
ONV Kurup
Composer
MB Sreenivasan

Lyrics

എന്നെയുണർത്തിയ പുലർകാലത്തിൻ മുഖപടമഴിയുന്നു ചുടുവെയിലായെൻ ദലങ്ങൾ തോറും ചുവടു വെച്ചു കളിക്കുന്നു എന്റെ സിരകളിലഗ്നികണങ്ങൾ പടരുന്നു എന്റെ സുഗന്ധമെല്ലാമാരോ കവർന്നെടുക്കുന്നു എന്റെ വേദനയാരറിയുന്നൂ ആരറിയുന്നൂ കണ്ണില്ലാത്ത നിഴൽ പാമ്പുകൾ വന്നെന്നെ കൊത്തുന്നു ആരും കാണാത്തിരുമുറിവുകളിൽ ചോര പൊടിക്കുന്നു എന്റെ നെഞ്ചൊരു കിളിയായ് പിടയുന്നു പിടഞ്ഞു കേഴുന്നു എന്റെ വേദന ആരറിയുന്നൂ ആരറിയുന്നൂ.... ------------------------------------------------------------

Published by the catalogue editor. Rights remain with the original creators.