1983 · song 3

Poonilaavin Alakalil

Credits

Singer
S Janaki
Lyricist
Mullanezhi
Composer
Raveendran

Lyrics

പൂനിലാവിന്‍ അലകളില്‍ ഒഴുകീ പുളകം ചൂടും രാത്രി നീലമിഴികളില്‍ മാദകലഹരി തുളുമ്പി നില്‍കും രാത്രി പൂനിലാവിന്‍ അലകളില്‍ ഒഴുകീ താമരനൂലിഴയും തരളിതഹൃദയം  ഗാനമുയര്‍ത്തുമ്പോള്‍.. (2) ആ സര്‍ഗ്ഗഗാനത്തിന്‍ പല്ലവിയാകാൻ ആദ്യത്തെ പൂ വിരിഞ്ഞൂ  ആദ്യത്തെ പൂ വിരിഞ്ഞൂ...  പൂനിലാവിന്‍ അലകളില്‍ ഒഴുകീ ആയിരത്തിരിയുഴിയും മധുരിതനിമിഷം മോഹമുണര്‍ത്തുമ്പോള്‍ (2) ആ വര്‍ണ്ണസ്വപ്നങ്ങള്‍ തഴുകിയുറങ്ങാന്‍ ആദ്യത്തെ രാവണഞ്ഞു ആദ്യത്തെ രാവണഞ്ഞു... പൂനിലാവിന്‍ അലകളില്‍ ഒഴുകീ പുളകം ചൂടും രാത്രി നീലമിഴികളില്‍ മാദകലഹരി തുളുമ്പി നില്‍കും രാത്രി തുളുമ്പി നില്‍കും രാത്രി

Published by the catalogue editor. Rights remain with the original creators.