1983 · song 4

Manchaadikkaattile

Credits

Singer
KJ Yesudas
Lyricist
PT Abdurahiman
Composer
Vadakara Krishnadas

Lyrics

മഞ്ചാടിക്കാട്ടിലെ സഞ്ചാരിക്കാറ്റേ നീ എന്നോടു ചൊല്ലൂല്ലേ വമ്പത്തീ മൊഞ്ചത്തിപ്പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പൂത്തത് അരിമുല്ലപ്പൂവല്ലേ കള്ളത്തീ (മഞ്ചാടിക്കാട്ടിലെ..) വെള്ളപ്പളുങ്ക് കവിളത്തു ബീവിക്ക് നീലമറുകുണ്ട് വെള്ളാമ്പല്‍പ്പൂവിന്‍ ഇതളിലുറങ്ങും കരിവണ്ടു പോലുണ്ട് മുറ്റും പനങ്കുലയ്ക്കൊത്ത മുടിയഴിച്ചിട്ടതിപ്പെണ്ണാണ് വെട്ടിത്തിളങ്ങുന്നൊരമ്പിളിപ്പെണ്ണിന്റനിയത്തി- പ്പെണ്ണാണ്മ (മഞ്ചാടിക്കാട്ടിലെ..) ഖല്‍ബിന്റെ കൂട്ടില്‍ അബാബീല പക്ഷിയെ പോറ്റുന്ന പെണ്ണാണ് കല്‍ക്കണ്ട മോഹത്തിന്‍ റങ്കുള്ള തേന്‍കനി ഈമ്പുന്ന പെണ്ണാണ് കരിനീലക്കണ്ണിന്റെ തിരമുറിച്ചോടുന്ന പൂത്തോണി പെണ്ണിന്ന് കസവിട്ട ജന്നത്തിലെത്തുവാന്‍ ചുക്കാന്‍ വലിക്കേണം നീയൊന്ന് (മഞ്ചാടിക്കാട്ടിലെ..)

Published by the catalogue editor. Rights remain with the original creators.