1983 · song 2

Appolum Paranjille

From Kadamba

Credits

Singer
K Raghavan Chorus CO Anto
Lyricist
Thikkodiyan
Composer
K Raghavan

Lyrics

അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് പോരണ്ടാ പോരണ്ടാന്ന് അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് പോരണ്ടാ പോരണ്ടാന്ന് കൈതപൂക്കണ കന്നിപ്പാടത്ത് കാറ്റു മൂളണ നേരത്ത് കാറ്റു മൂളണ നേരത്ത് ഊരാങ്കുന്നിന്റെ പാലമോളില് കൂമന്‍ മൂളണ നേരത്ത് കൂമന്‍ മൂളണ നേരത്ത് കൈതപൂക്കണ കന്നിപ്പാടത്ത് കാറ്റു മൂളണ നേരത്ത് ഊരാങ്കുന്നിന്റെ പാലമോളില് കൂമന്‍ മൂളണ നേരത്ത് അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് പോരണ്ടാ പോരണ്ടാന്ന് മേലേക്കാവിലെ വേലകാണാന്‍ കോരന്‍‌ചെക്കന് പൂതിവന്നു് കോരന്‍‌ചെക്കന് പൂതിവന്നു് കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍ നീലിപ്പെണ്ണിനും പൂതിവന്നു് നീലിപ്പെണ്ണിനും പൂതിവന്നു് മേലേക്കാവിലെ വേലകാണാന്‍ കോരന്‍‌ചെക്കന് പൂതിവന്നു് കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍ നീലിപ്പെണ്ണിനും പൂതിവന്നു് അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് പോരണ്ടാ പോരണ്ടാന്ന് പൂതികൊണ്ട് മുടിചീകിവച്ച് പെണ്ണ് പിന്നെ കാതില് കൈതോല തിരുകിവെച്ച് കല്ലേം മാലേം മാറിലണിഞ്ഞ് തുള്ളിച്ചൊപ്പരം പെണ്ണ് നടന്നു് അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് പോരണ്ടാ പോരണ്ടാന്ന് നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട് തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി ആളും കോളും കൂട്ടിവിളിച്ച് നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട് തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി ആളും കോളും കൂട്ടിവിളിച്ച് നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് പോരണ്ടാ പോരണ്ടാന്ന് അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് പോരണ്ടാ പോരണ്ടാന്ന് അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് പോരണ്ടാ പോരണ്ടാന്ന് അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് പോരണ്ടാ പോരണ്ടാന്ന്..

Published by the catalogue editor. Rights remain with the original creators.