Himam poster

1983 · song 7

Raagavathi priya

From Himam

Credits

Singer
S Janaki Unni Menon
Lyricist
Mankombu Gopalakrishnan
Composer
Shyam

Lyrics

രാഗവതി പ്രിയരുചിരവതി  എൻ സങ്കല്പ മന്ദാകിനി നാദമാണു നീ ഗീതമാണു നീ  ശാലീന ലാവണ്യം ഇടംനെഞ്ചിൽ തുടിക്കുന്ന  വികാര പരാഗപുണ്യോദയം ജീവജലം അതിൻ മധുരകണം എൻ കൈവല്യ പഞ്ചാമൃതം കാവ്യമാണു നീ താളമാണു നീ  പ്രേമാർദ്ര സംഗീതം ഇടം നെഞ്ചിൽ തുടിക്കുന്ന  വികാര പരാഗപുണ്യോദയം നിറപീലി വിരിക്കും പ്രകൃതി മലർത്താലമുയർത്തും യുവതീ ആരാമതേജസ്വിനീ. . .  പുഴ പാടുമൊരേ സുഖഗാനം മുകിൽജാല മനോഹരവാനം ആലോലവേളധ്വനി ഹേമന്തം താരാട്ടും ഈ മഞ്ഞിൽ നീരാട്ടും തോഴീ വന്നീടു നീ മിഴിയിതളിൽ മഴവിൽക്കൊടിയിൽ വർണം കരളിൽ വിരിയും കുളിരിൽ നിറയെ സ്വപ്നം വിരിഞ്ഞ പൂവിൽ തുളുമ്പുമോമൽ   സുഗന്ധമാകാൻ വാ (രാഗവതീ...) ധനുമാസ നിലാവല മാല രതിഭാവലയോന്മദ ജ്വാല ഭൂവാകെ ജീവപ്പൊലി ഇതു ദേവസുധാമയ ശാല ഇനി രാസരസോത്സവലീല മേലാകെ ദാഹത്തുടി ഞാൻ നിന്നിൽ ഭൂപാളം  നീയെന്നിൽ ശ്രീരാഗം മോദം കൊള്ളുന്നു നാം ചൊടിയിൽ വിടരും കതിരിൽ വിളയും കനകം ചിറകിൽ ഉണരും പ്രണയം നിറയെ പുളകം നിറഞ്ഞ മാറിൽ തുടിക്കുമോമൽ  സുവർണ്ണ രാഗം താ (ജീവജലം..)

Published by the catalogue editor. Rights remain with the original creators.