Himam poster

1983 · song 4

Lillippookkalaadum

From Himam

Credits

Singer
S Janaki P Jayachandran
Lyricist
Bichu Thirumala
Composer
Shyam

Lyrics

ലില്ലിപ്പൂക്കളാടും വനവല്ലിക്കൂടു തേടൂം കണ്ണാം പൂമ്പാറ്റേ പോരൂ നീ ഇല്ലിതണ്ടിനീണം മലരല്ലിചുണ്ടിലും തഴുകൂ മന്ദമൊഴുകൂ  മധുമാസം വന്നല്ലോ (ലില്ലിപ്പൂക്കളാടും..) വസന്തമായ് വസുന്ധരേ വർണ്ണങ്ങൾ തരൂ സുഗന്ധവും സുമോദവും ഞങ്ങൾക്കേകൂ നീ (2) ഓ.. സുരഭികൾ മേയും അസുലഭയാമമേ ലഹരികളിന്നു സിരകളിലേറ്റു നീ അഴകേ ഉടലെഴുതലുകൾ ഇഴുകിയൊരിടം ഉന്മാദം പോലെ (ലില്ലിപ്പൂക്കളാടും..) തുടിക്കുമീ മനസ്സിലെ സങ്കല്പങ്ങളിൽ തളിക്കുമോ തുഷാരമേ തിങ്കൾ കന്യകേ (2) ഓ.. മിഴിയരയന്നമൊഴുകി വരുമ്പൊഴെൻ നിറമദമാറിലിതൾ വിരിയുന്നെന്നും നളിനം രസനരസസുഖം പടരുമനുപദം അംഗോപാംഗങ്ങൾ (ലില്ലിപ്പൂക്കളാടും..)

Published by the catalogue editor. Rights remain with the original creators.