Hello Madras Girl poster

1983 · song 3

Maduramee darshanam

Credits

Singer
KJ Yesudas SP Shailaja
Lyricist
Poovachal Khader
Composer
Gangai Amaran

Lyrics

മധുരമീ ദർശനം പ്രിയസഖീ സംഗമം മഴവിൽക്കൊടി പോലെ നിറം പെയ്യും നീ കിനാവിൻ രൂപകം മധുരമീ ദർശനം  സുമങ്ങളണിയുന്നൂ കേളീവനം ശരങ്ങളെയ്യുന്നൂ നിൻ ലോചനം എന്നിൽ നീ ചാർത്തുകീ മെയ്യിലെ ചന്ദനം പ്രണയവതി നീ ആ..ആഹാ... പ്രണയവതി നിന്റെ താരൂണ്യം നൽകുകെൻ കൈകളിൽ മധുരമീ ദർശനം പ്രിയസഖീ സംഗമം വസന്തം വിരിയുന്നൂ നിൻ നാണത്തിൽ സുഗന്ധമമരുന്നൂ നിൻ മേനിയിൽ എന്നിൽ നീ ചാർത്തുകീ ചുണ്ടിലെ കുങ്കുമം അമൃതമൊഴി നീ ആ...ആഹാ... അമൃതമൊഴി നിന്റെ സംഗീതം  മീട്ടുകെൻ ജീവനിൽ മധുരമീ ദർശനം പ്രിയസഖീ സംഗമം മഴവിൽക്കൊടി പോലെ നീറം പെയ്യും നീ കിനാവിൻ രൂപകം

Published by the catalogue editor. Rights remain with the original creators.