Hello Madras Girl poster

1983 · song 2

Kandaaloru poovu

Credits

Singer
S Janaki
Lyricist
Poovachal Khader
Composer
Gangai Amaran

Lyrics

ആ....ആ. . . ആ. . .  കണ്ടാലൊരു പൂവ് തൊട്ടാലിവള്‍ മുള്ള് പ്രായം പകര്‍ന്ന  വര്‍ണ്ണം അണിഞ്ഞ് കണ്ണും കവര്‍ന്ന് ഉള്ളും കവര്‍ന്ന്  ആടും ജ്വാലാ... ഈ മേനിയാണ് മന്മഥന്റെ വീട് കണ്ടാലൊരു പൂവ് തൊട്ടാലിവള്‍ മുള്ള് ഹൈമവിരിനീക്കും രാവിന്‍ ആ. . . ആ. . ആ. .  ശ്യാമമുഖം നോക്കീ. . .  പാടുനീ ലോലം ഓരോ സ്വരം പുല്‍കും ലയം എൻ ചേതനയില്‍ ആ...ആ. . ആ. .  മെല്ലെമെല്ലെയിളകും പദം  മാറില്‍ വന്നു പൊതിയും ശരം ഉന്മാദം തരും സംഗീതം ഇതില്‍ സുഖാലസ്യം ഈ ചുണ്ടിലൂറും തേന്‍കണങ്ങള്‍  വാങ്ങാന്‍ വാ വാ വാ കണ്ടാലൊരു പൂവ് തൊട്ടാലിവള്‍ മുള്ള് താരമണിചൂടും രാവിന്‍ ആ...ആ. . ആ. .  മോഹനിഴല്‍ നോക്കീ  ആടുനീ ലോലം ആണിന്‍ ഗന്ധം നല്‍കും ഹരം  ഈ മൂകതയില്‍ ആ... ആ. ആ തമ്മില്‍ത്തമ്മിലിടയും മിഴി  തിങ്ങിത്തിങ്ങിയുടയും ചിരി താരുണ്യം തരും സംഗീതം  ഇതില്‍ മദാലസം ഈ ചുണ്ടിലൂറും തേന്‍ കണങ്ങള്‍  വാങ്ങാന്‍ വാ വാ വാ കണ്ടാലൊരു പൂവ് തൊട്ടാലിവള്‍ മുള്ള് പ്രായം പകര്‍ന്ന  വര്‍ണ്ണം അണിഞ്ഞ് കണ്ണും കവര്‍ന്ന് ഉള്ളും കവര്‍ന്ന്  ആടും ജ്വാലാ... ഈ മേനിയാണ് മന്മഥന്റെ വീട് കണ്ടാലൊരു പൂവ് തൊട്ടാലിവള്‍ മുള്ള്

Published by the catalogue editor. Rights remain with the original creators.