Ente Mamattukkuttiyammakku poster

1983 · song 1

Aalorungi arangorungi

Credits

Singer
KS Chithra
Lyricist
Bichu Thirumala
Composer
Jerry Amaldev

Lyrics

ആളൊരുങ്ങി അരങ്ങൊരുങ്ങീ ആയിരം തേരൊരുങ്ങീ കാണുവാൻ കണിയുണരാൻ ഇതു വഴി വാ.. (2) കൊന്നപ്പൂഞ്ചോലകളിൽ കുളിച്ചൊരുങ്ങീ (2) തുമ്പിക്കുരുന്നേ തുമ്പക്കുടത്തിൽ തുള്ളി തുള്ളി വാ ഒരു മണി തെന്നലിൽ നീ ഇതിലേ വാ ( ആളൊരുങ്ങി...) പൂവിറുത്ത് കറിയും വെച്ച് പൂഴിമൺ ചോറും വെച്ച് (2) വിരുന്നൊരുക്കാം വിളമ്പിത്തരാം മാമാട്ടുക്കുട്ടിയമ്മേ മാമുണ്ണാൻ ഓടി വായോ തേൻ കുമിള ചിറകുകളിൽ പാറി വായോ (2) നാടു ചുറ്റി നഗരം ചുറ്റി നട വഴി നാലും ചുറ്റി ഏഴരപൊന്നാന മേലേ എഴുന്നള്ളി വാ.. ( ആളൊരുങ്ങി..) പൊന്നൊരുക്കി പവനൊരുക്കീ പണ്ടങ്ങൾ പണിതൊരുക്കി(2) ചമഞ്ഞൊരുങ്ങാം പറന്നു വരൂ കുമ്മാട്ടിക്കൂത്തു കാണാൻ കൂട്ടരോടോത്തു വായോ കുമ്മിയിടാം കുരവയിടാം ഓടി വായോ (2) നാടു ചുറ്റി നഗരം ചുറ്റി നട വഴി നാലും ചുറ്റി ഏഴരപൊന്നാന മേലേ എഴുന്നള്ളി വാ.. ( ആളൊരുങ്ങി..)

Published by the catalogue editor. Rights remain with the original creators.