1983 · song 4

Vaachala Bimbangale

From Ente Katha

Credits

Singer
KJ Yesudas Sujatha Mohan
Lyricist
Poovachal Khader
Composer
AT Ummer

Lyrics

വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ മിഴിയിണയാലേ മിഴികളില്‍ പകരും പ്രണയസന്ദേശങ്ങളേ..പ്രണയസന്ദേശങ്ങളേ ആ ..ആ ..ആ വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ കരയുടെ പാദത്തില്‍ നൂപുരം ചാര്‍ത്തും തിരയുടെ പ്രേമ സംഗീതം..ആ ..ആ (2) ഹൃദയങ്ങളില്‍ ഇരു ഹൃദയങ്ങളില്‍ മാറ്റൊലി കൊള്ളുകയല്ലോ..ലലലല ലാലലല വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ ഇണയുടെ തൂവലിന്‍ ഇതളെണ്ണി നോക്കും കിളിയുടെ മൂകസല്ലാപം ..ഉം...ഉം..ഉം. (2) ചിന്തകളില്‍ ഇരു ചേതനയില്‍ മഞ്ജിമ വീശുകയല്ലോ..ലലലല ലാലലല വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ മിഴിയിണയാലേ മിഴികളില്‍ പകരും പ്രണയസന്ദേശങ്ങളേ..പ്രണയസന്ദേശങ്ങളേ ആ ..ഉം ..വാചാലബിംബങ്ങളേ രാഗാര്‍ദ്ര ശില്‍പ്പങ്ങളേ

Published by the catalogue editor. Rights remain with the original creators.