1958 · song 10

Varumo Irul Maari

From Mariakutty

Credits

Singer
P Leela
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

വരുമോ ഇരുള്‍ മാറി പുലര്‍കാലം എന്നില്‍ ഇനിമേല്‍ പുലര്‍കാലം എന്നില്‍ ഇനിമേല്‍ (വരുമോ....) പ്രാണേശനെന്നില്‍ കനിയാതെ പണമെന്തിനീ പദവിയാകെ മണിമേട തന്നില്‍ മരുവീടാന്‍ എന്‍ മാനസം കൊതിച്ചില്ലാ വരുമോ വസന്തം ഇനിമേല്‍ ഉല്ലാസനിദ്രയുടെ മാറില്‍ എല്ലാം മയങ്ങുമീ രാവില്‍ എല്ലാം മയങ്ങുമീ രാവില്‍ (2) ഇരുളിങ്കല്‍ വാഴ്വൂ ഞാന്‍ താനേ ഇലവു കാക്കുന്ന കിളിപോലേ വരുമോ വസന്തം ഇനിമേല്‍ എന്‍ പ്രാര്‍ത്ഥനയ്ക്കു ചെവി തരുമോ എന്നില്‍ കൃപാമിഴികള്‍ വരുമോ അന്‍പാര്‍ന്നു നാഥനിനിയെന്നോ അഴല്‍ തീര്‍പ്പതെന്റെ കര്‍ത്താവേ വരുമോ വസന്തം ഇനിമേല്‍ (വരുമോ....)

Published by the catalogue editor. Rights remain with the original creators.