Eettillam poster

1983 · song 4

Yaathraamozhi Chollaan

From Eettillam

Credits

Singer
KJ Yesudas
Lyricist
Kavalam Narayana Panicker
Composer
AT Ummer

Lyrics

യാത്രാമൊഴി ചൊല്ലാൻ വാക്കില്ല യാത്രാമൊഴി ചൊല്ലാൻ വാക്കില്ല ഇരുകൈവഴിയായ്‌ നാം പിരിയാനാണെങ്കിൽ ഒന്നായ്‌ എന്തിനൊഴുകി യാത്രാമൊഴി ചൊല്ലാൻ വാക്കില്ല യാത്രാമൊഴി ചൊല്ലാൻ വാക്കില്ല നിൻ മിഴിയിൽ സ്നേഹം നീന്തിത്തുടിച്ചതും നിൻ മൊഴികൾ കാതിൽ അമൃതം പൊഴിച്ചതും നിൻ വഴിയിൽ കുളിരിൻ ഓളം വിരിച്ചതും കാനൽ ജലമായ്‌ വേനൽ കനവായ്‌ വറ്റി വരണ്ട ചാലായ്‌ മാറുമ്പോൾ യാത്രാമൊഴി ചൊല്ലാൻ വാക്കില്ല യാത്രാമൊഴി ചൊല്ലാൻ വാക്കില്ല കണ്ണീരിൻ കടലിൽ കാർമുകിലുകളുയരും വിണ്ണിൻ ചെരുവിൽ ദുഃഖം പെരുകും മണ്ണിൻ മാറിൽ മഴയായ്‌ പൊഴിയും കത്തും നിറമായ്‌ പുത്തൻ സ്മൃതിയായ്‌ പൊട്ടി വിരിഞ്ഞ കാലം പുലരട്ടെ യാത്രാമൊഴി ചൊല്ലാൻ വാക്കില്ല യാത്രാമൊഴി ചൊല്ലാൻ വാക്കില്ല ഇരുകൈവഴിയായ്‌ നാം പിരിയാനാണെങ്കിൽ ഒന്നായ്‌ എന്തിനൊഴുകി യാത്രാമൊഴി ചൊല്ലാൻ വാക്കില്ല യാത്രാമൊഴി ചൊല്ലാൻ വാക്കില്ല വാക്കില്ലാ....

Published by the catalogue editor. Rights remain with the original creators.