1983 · song 1

Arimullappoovin

From Eettappuli

Credits

Singer
KJ Yesudas P Madhuri
Lyricist
Poovachal Khader
Composer
G Devarajan

Lyrics

അരിമുല്ലപ്പൂവിൻ ചിരിയുള്ള പെണ്ണേ എൻ കാതിൽ നിൻ കളമൊഴി കേൾക്കുന്നു   താമരപ്പൂങ്കാവനത്തിലു താമസിക്കുന്നോനേ നേരിലും കനവിലും ഒളിവിലുമെന്നെ ഖൽബു വിളിക്കുന്നേ എൻ  ഖൽബു വിളിക്കുന്നേ   രാഗമഞ്ജരീ ഗ്രാമസുന്ദരീ പകരൂ എന്നിൽ ലയഭംഗി മോഹങ്ങളെന്നിൽ താലമുയർത്തി നിൻ വരവേല്പിന്നൊരുങ്ങുന്നൂ കരളിലെ കിളികള് ചിറകു വിരിച്ച് കിലുകിലെ റൂഹില് മലരു വിർരച്ച് രാവും പകലും ഞാൻ കാത്തിരുന്നിട്ട് നെടുവീർപ്പിൻ ചൂടാലേ നെഞ്ചിടി കൂടുന്നേ കാവ്യകല്പനേ കാവ്യതാരകേ അറിയൂ നീയെൻ അഭിലാഷം ചിന്തകളെ നീ ബന്ധുരമാക്കി ചേതനയിൽ തേനലർ തൂകുന്നു നെഞ്ചില് നെഞ്ചില് ഞാനുള്ള മാരന് കണ്ണില് കണ്ണില് ഞാനുള്ള മാരന് വേണ്ടവയൊക്കെ ഒരുക്കി വെച്ചിട്ട് സൊപ്പനം പോലെ ഞാൻ ഒപ്പന കൂടുന്നേ (അരിമുല്ല...)

Published by the catalogue editor. Rights remain with the original creators.