1958 · song 6

Maayamee Lokam

From Mariakutty

Credits

Singer
Kamukara
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

മായമീ ലോകം മായുമീ ശോകം നീയതിൽ വെറുതെ ഖേദമിയലരുതേ മായമീ ലോകം. . . .  ഈ മരത്തിൻ പൂന്തണലിൽ  ഈ മരത്തിൻ പൂന്തണലിൽ  പ്രേമഗാനം കേൾക്കുകില്ല പാടത്തിന്റെ പൊൻവരമ്പിൽ മാടത്തക്കിളി പാടുകില് മായമീ ലോകം. . . .  നീളെ നീളെ ശൂന്യമായി  നീണ്ട വയലും നീലമലയും നിന്റെ കണ്ണിൽ ഇരുൾ നിറഞ്ഞു  നിൻ കിനാവുകൾ പോയ്‌ മറഞ്ഞു അംബരപ്പൂമേടയൊന്നിൽ  അമ്പിളിക്കല മിന്നിടട്ടെ ആയതു കണ്ടാസ്വദിപ്പാൻ   ആരു നീയതാഗ്രഹിപ്പാൻ മായമീ ലോകം. . . .  നിന്റെ മോഹം നിന്റെ ദേഹം   നിൻ മനസ്സിൽ നിറയും സ്നേഹം (2) നീ മയങ്ങും ഈ മണ്ണിൻ  പ്രേമപൂജയ്ക്കേകൂ നീ പ്രേമപൂജയ്ക്കേകൂ നീ. . .

Published by the catalogue editor. Rights remain with the original creators.