1958 · song 3

Karalil Kaniyum

From Mariakutty

Credits

Singer
Kamukara Santha P Nair
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

കരളിൽ കനിയും രസമേ എൻ കണ്ണിൽ വിലാസമാടൂ കണ്ണിൽ വിലാസമാടൂ ഇരുളിൽ തെളിയും കതിരേ ഒരു ഇമ്പക്കിനാവു പാടൂ ഇമ്പക്കിനാവു പാടൂ മാനത്തുയരും ശശിലേഖേ ഈ മണ്ണിലണഞ്ഞൊരു മാലാഖേ (2) മറന്നു ഞാനെൻ മനമാകേ നാം പറന്നു വിണ്ണിൽ പോകേ കരളിൽ കനിയും രസമേ എൻ കണ്ണിൽ വിലാസമാടൂ കണ്ണിൽ വിലാസമാടൂ ആനന്ദത്തിൻ മധുവായ് നിന്നരികെ നവമൊരു വധുവായ് (2) വസന്തമധുരിമ ഏകാനായ് നിൻ ഹൃദന്തമരുളുക നാഥാ ഇരുളിൽ തെളിയും കതിരേ ഒരു ഇമ്പക്കിനാവു പാടൂ ഇമ്പക്കിനാവു പാടൂ നിൻ മിഴിയിൽ ഞാൻ കൂടിയാൽ കൺപോളകൾ ഞാൻ മൂടിയാൽ നിദ്രകവർന്നതിൽ വാഴും ഞാൻ നൃത്തം ചെയ്തതിൽ വീഴും പ്രണയമനോഹര ജീവിതമദ്യം പകരുക പകരുക യൗവനമേ ആ....ആ...ആ....

Published by the catalogue editor. Rights remain with the original creators.